കോമണ്‍വെല്‍ത്ത് ഗെയിംസിന് ഉജ്ജ്വല തുടക്കം

0
49

വര്‍ണാഭമായ ചടങ്ങുകളോടെ 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കം. ഏഥന്‍സ് ഒളിംപിക്സിലും ബെയ്ജിങ് ഒളിംപിക്സിലും വിസ്മയങ്ങളൊരുക്കിയ ഡേവിഡ് സോക്വറാണ് ഗോള്‍ഡ് കോസ്റ്റിലും ഉദ്ഘാടന ചടങ്ങൊരുക്കിയിരിക്കുന്നത്. ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു ഇന്ത്യന്‍ പതാകയേന്തും. പി.വി.സിന്ധുവിന് പിന്നിലായി ഇന്ത്യയുടെ 225 അംഗ സംഘം മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കും. ഇന്ന് ഉദ്ഘാടനച്ചടങ്ങ് മാത്രമാണ് നടക്കുന്നത്. നാളെ മുതലാണ് മല്‍സരങ്ങള്‍ ആരംഭിക്കുക. 18 വേദികളിലായി 71 രാജ്യങ്ങളിലെ ആറായിരത്തിലധികം അത്ലറ്റുകള്‍ ഗോള്‍ഡ് കോസ്റ്റില്‍ മാറ്റുരയ്ക്കും.

കഴിഞ്ഞവട്ടം ഗ്ലാസ്ഗോയില്‍ 64 മെഡലുകള്‍ നേടിയ ഇന്ത്യ കൂടുതല്‍ മെഡല്‍ നേടാമെന്ന പ്രതീക്ഷയിലാണ് സുവര്‍ണതീരത്തുള്ളത്. ബാഡ്മിന്റണ്‍, ഗുസ്തി, ബോക്സിങ്, ഷൂട്ടിങ്, അത്ലറ്റിക്സ്, എന്നീ ഇനങ്ങളിലാണ് പ്രതീക്ഷയേറെയും. ഞായറാഴ്ചയാണ് അത്‌ലറ്റിക്സ് മല്‍സരങ്ങള്‍ തുടങ്ങുക.