ജാര്‍ഖണ്ഡില്‍ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

0
30

റാഞ്ചി: ജാര്‍ഖണ്ഡില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ലത്തേഹാര്‍ ജില്ലയിലെ സെറന്‍ഡാഗ് വനത്തില്‍ ഇപ്പോഴും സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ജില്ലാ പൊലീസും സിആര്‍പിഎഫും ഒന്നിച്ചാണ് മാവോയിസ്റ്റുകളെ നേരിടുന്നതെന്ന് എസ്പി പ്രശാന്ത് ആനന്ദ് പറഞ്ഞു.

കൊല്ലപ്പെട്ട അഞ്ച് മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് മാറ്റി. 3 എകെ 47 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.