തലച്ചോര്‍ തുറന്ന് ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ പുല്ലാങ്കുഴല്‍ സംഗീതം

0
83

 

അമ്മയ്ക്ക് പ്രാണവേദന മകള്‍ക്ക് വീണ വായന എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ പ്രാണവേദനയും വീണ വായനയും ഒരാള്‍ക്ക് തന്നെയാണ്.
തലച്ചോര്‍ തുറന്നുള്ള ശസ്ത്രക്രിയയ്ക്കിടയിലാണ് രോഗിയുടെ പുല്ലാങ്കുഴല്‍ സംഗീതം. രോഗി ഓപ്പറേഷന്‍ തീയേറ്ററില്‍ കിടന്ന് പുല്ലാങ്കുഴല്‍ വായിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

വര്‍ഷങ്ങളായി കൈകള്‍ക്ക് ചലനശേഷിക്കുറവുള്ള അന്ന ഹെന്റി എന്ന അറുപത്തിമൂന്ന് കാരിയാണ് പുല്ലാങ്കുഴല്‍ വായിച്ചത്.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തലച്ചോറിന്റെ ഏത് ഭാഗത്താണ് പ്രശ്‌നമെന്ന് അറിയാന്‍ വേണ്ടിയാണ് പുല്ലാങ്കുഴല്‍ വായിച്ചത്.
ശസ്ത്രക്രിയയ്ക്കിടെ രോഗിയെക്കൊണ്ടു സംഗീതോപകരണം വായിപ്പിച്ചും മറ്റുമുള്ള ഇത്തരം ‘ഡീപ് ബ്രെയ്ന്‍ സ്റ്റിമുലേഷന്‍’ ഈയിടെ ഇന്ത്യയിലും നടത്തിയിരുന്നു.

ശസ്ത്രക്രിയ പൂര്‍ത്തിയായതോടെ അന്നയുടെ അസുഖവും പൂര്‍ണ്ണമായും മാറിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.