ദിലീഷ് പോത്തന്‍ നായകനാകുന്നു

0
57

മലയാള സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു കൊണ്ട് കടന്നുവന്ന ദിലീഷ് പോത്തന്‍ നായകനാകുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തതിലൂടെ മലയാലികളുടെ പ്രിയപ്പെട്ട സംവിധായകനായ ആളാണ് ദിലീഷ് പോത്തന്‍.

ലിയാന്‍സ് എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് പോത്തന്‍ നായകനാകുന്നത്. ഹരീഷ് പേരടിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ബിജു ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജുകുട്ടന്‍, കോട്ടയം പ്രദീപ്, നിരഞ്ജന്‍ എബ്രഹാം, ബദ്രിലാല്‍, ഷാന്‍ചാര്‍ളി, ഷഫീക് ചെര്‍പ്പുളശ്ശേരി, അജയ് ഡല്‍ഹി, സന്ദീപ്, അനൂപ്, അജിത് എഡ്വേര്‍ഡ്, റെജിന്‍ രാജ്, ശരണ്യ ആനന്ദ്, രമ്യ പണിക്കര്‍, ധനീഷാസുരേന്ദ്രന്‍, ഡോണ റൊസാരിയൊ, വര്‍ഷ പ്രസാദ്, ആര്‍ദ്രദാസ്, ആര്യ രമേശ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.