ബിജെപി സര്‍ക്കാര്‍ നല്‍കിയതുപൊലെ ബഹുമാനം അംബേദ്കറിന് മറ്റൊരു സര്‍ക്കാരും നല്‍കിയിട്ടില്ല: മോദി

0
44

ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറിന് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയതുപോലെ ബഹുമാനം മറ്റൊരു സര്‍ക്കാരും നല്‍കിയിട്ടില്ലെന്ന് നരേന്ദ്ര മോദി. അംബേദ്കറുടെ തത്വം ഒരുമയും സഹവര്‍ത്തിത്വവുമായിരുന്നു. അദ്ദേഹം തെളിച്ച പാതയിലൂടെയാണ് ഞങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയെന്നതാണ് ഈ സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.

അംബേദ്കറുടെ ജീവിതവുമായി ബന്ധമുള്ള പ്രധാന കേന്ദ്രങ്ങളെ അടയാളപ്പെടുത്തിയത് അടല്‍ ബിഹാരി വാജ്പേയി നയിച്ച എന്‍.ഡി.എ സര്‍ക്കാറാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിക്ക് വളരെ അഭിമാനത്തോടെയാണ് സര്‍ക്കാര്‍ പ്രണാമം അര്‍പ്പിക്കുന്നതെന്നും മോദി പറഞ്ഞു. പട്ടിക വിഭാഗക്കാര്‍ക്ക് അനുകൂലമായ നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീം കോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദ് സംബന്ധിച്ച് പാര്‍ലമന്റെില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.