രാജീവ്നാഥിന്‍റെ പുതിയ ചിത്രം ‘അനിയന്‍ കുഞ്ഞും തന്നാലായത്’

0
58

‘അനിയന്‍ കുഞ്ഞും തന്നാലായത്’ എന്ന പുതിയ സിനിമയുമായി ദേശിയ ചലച്ചിത്ര പുരസ്ക്കാര ജേതാവ് രാജീവ്നാഥ് . വിനു എബ്രഹാം തിരക്കഥയും സംഭാഷണവും രചിക്കുന്ന ചിത്രമാണിത്. ചിത്രീകരണം ഏപ്രില്‍ 15 നു തുടങ്ങുമെന്ന് വിനു എബ്രഹാം അറിയിച്ചു.

വാഷിങ്ങ്ടന്‍ ഡിസിയിൽ ആണ് പ്രധാന ലൊക്കേഷൻ. ചിത്രത്തിലെ കുറച്ചു ഭാഗം ചെയ്യുന്നത് പാലായിലാണ് . രണ്ടു പുതുമുഖ നായകന്മാരും ഒരു പുതുമുഖ നായികയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കര്‍ , നന്ദു, കലാഭവൻ ഷാജോണ്‍, ഗീത, മാതു, സുവർണ മാത്യു, നുസ്രത്ത് ജഹാൻ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വിനു എബ്രഹാമിന്റെ ‘നഷ്ടനായിക’ എന്ന നോവലിന്‍െറ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ‘സെല്ലുലോയ്ഡ്’ എന്ന കമല്‍ സിനിമ. പറുദീസയ്ക്കും ‘രതിനിര്‍വേദം’, ‘ചട്ടക്കാരി’ തുടങ്ങിയ റീമേക്ക് സിനിമകള്‍ക്കും തിരക്കഥയൊരുക്കിയത് വിനു എബ്രഹാമാണ്.

പുള്ളിക്കാരന്‍ സ്റ്റാറാ,സഖാവ് തുടങ്ങിയവ അടക്കം ഏഴ് ചിത്രങ്ങള്‍ നിര്‍മിച്ച ബി രാകേഷ് അമേരിക്കയിലെ സിനി സോഫ്റ്റ്‌ കമ്പനിയുമായി ചേർന്നാണ് സിനിമ നിര്‍മിക്കുന്നത്.