വാഹനങ്ങളുടെ മരണവേഗം നിയന്ത്രിക്കാന്‍ പൊലീസ് 162 സ്പീഡ് റഡാറുകള്‍ കൂടി വാങ്ങുന്നു. കൈത്തോക്കിന്റെ മാതൃകയില്‍ ഒന്നരക്കിലോയില്‍ താഴെ മാത്രം ഭാരമുള്ള സ്പീഡ് റഡാറാണിത്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്ന ആല്‍ക്കഹോള്‍ ബ്രത്ത് അനലൈസര്‍ മാതൃകയില്‍ കൈയിലൊതുങ്ങുന്ന സ്പീഡ് റഡാറുകളാണിവ. വാഹനങ്ങള്‍ക്കുനേരെ ഈ റഡാറുകള്‍ പിടിച്ചാല്‍ നിമിഷങ്ങള്‍ക്കകം വേഗത മനസ്സിലാക്കാനാവും.
മൂന്നേകാല്‍ കോടി രൂപയാണ് ഇതിനായി ആഭ്യന്തരവകുപ്പ് ചെലവഴിക്കുന്നത്. ലേസര്‍ സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഉപകരണത്തിന് വാഹനങ്ങളിലും മറ്റും ഘടിപ്പിച്ച ലേസര്‍ ജാമറുകളെയടക്കം പ്രതിരോധിക്കാനും മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെയുള്ള വേഗത കണ്ടെത്താനുമാവും.
വാഹനം 200 മീറ്റര്‍ അടുത്തെത്തിയാല്പോലും മൂന്നുസെക്കന്ഡുകൊണ്ട് വേഗത അളക്കുന്ന ഉപകരണമാണിത്. ഒരുതവണ ചാര്‍ജ് ചെയ്താല്‍ എട്ടു മണിക്കൂര്‍വരെ തുടര്‍ച്ചയായി ഏത് കാലാവസ്ഥയിലും ഉപയോഗിക്കാനാവും.
റഡാറിന് തൊട്ടടുത്ത് വാഹനത്തില്‍ സ്ഥാപിച്ച അനുബന്ധ യൂനിറ്റിലേക്ക്വിവരങ്ങള് ബ്ലൂട്ടൂത്ത് വഴിയാണ് എത്തുക ഇതോടൊന്നിച്ച് വേഗത കാണിക്കുന്ന പ്രിന്‍ൗട്ട് ലഭിക്കാനും സംവിധാനമുണ്ടാകും. തീയതി, സമയം, വാഹനത്തിെന്റ വേഗത, അനുവദനീയമായ വേഗത, നമ്ബര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് മെഷീനില്‍നിന്ന് പ്രിന്റ് ചെയ്തുവരുക. ഇതില്‍ ഒഴിച്ചിട്ട ഭാഗത്ത് വാഹനത്തിലെ ഡ്രൈവറെക്കൊണ്ട് ഒപ്പുവെപ്പിച്ചഷേം പിന്നീട് പിഴ അടപ്പിക്കുകയാണ് ചെയ്യുക.