55 വര്‍ഷങ്ങള്‍ പിന്നിട്ട മലയാളത്തിന്റെ പ്രിയ നടന്‍ മധുവിന് അനന്തപുരിയുടെ ആദരം

0
46

മലയാള സിനിമയില്‍ 55 വര്‍ഷങ്ങള്‍ പിന്നിട്ട മലയാളത്തിന്റെ പ്രിയ നടന്‍ മധുവിന് അനന്തപുരിയുടെ ആദരം. നടന്‍ മധുവിനെ ആദരിക്കുന്ന ചടങ്ങ് രാഷ്ട്രീയസിനിമാ മേഖലയുടെ പ്രൗഢമായ സാന്നിധ്യം കൊണ്ടാണ് ശ്രദ്ധേയമായത്. തിരുവനന്തപുരം പൗരാവലി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് ‘മധുവർഷസന്ധ്യ’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച നടനായിരുന്നു മധു. നവതിയുടെ നിറവിൽ മുന്നേറുന്ന മലയാള സിനിമയിൽ അഭിനയരംഗത്ത് അരനൂറ്റാണ്ടിന്റെ സജീവസാന്നിധ്യമായി നിറഞ്ഞുനിൽക്കുന്നത് വലിയ അംഗീകാരമാണ്. നടൻ, സംവിധായകൻ, നിർമാതാവ് തുടങ്ങിയ നിലകളിലെല്ലാം സവിശേഷ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. മധുവിനൊപ്പം മലയാള സിനിമയും ആദരിക്കപ്പെടുയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിനിമ സ്റ്റൈൽ മാസിക പ്രസിദ്ധീകരിക്കുന്ന പ്രത്യേക മധു പതിപ്പ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. നടി ശാരദ പതിപ്പ് സ്വീകരിച്ചു. മധുവിനെ സ്പീക്കർ പൊന്നാടയണിയിച്ചു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഇന്ദ്രന്‍സ്, ജെ സി ഡാനിയല്‍ പുരസ്‌കാരം നേടിയ ശ്രീകുമാരന്‍ തമ്പി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.