പുറംമൂക്ക് തുളച്ചിടുന്ന ചെറിയൊരു ആഭരണത്തോട് ഈ പെണ്‍കുട്ടികള്‍ക്കെന്താ ഇത്ര ഇഷ്ടമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഒറ്റശ്വാസത്തില്‍ ഉത്തരം പറയും ..അത് ഇപ്പോഴത്തെ ട്രെന്‍ഡാണെന്ന്. പക്ഷേ ട്രെന്‍ഡിനപ്പുറം മൂക്കൂത്തിയെന്ന ചെറിയ ആഭരണത്തിന് വലിയ പ്രാധാന്യമാണ് സ്ത്രീകളുടെ ജീവിതത്തിലുള്ളത്. വിവിധ ഫാഷനിലുള്ള മാലയ്ക്കും കമ്മലിനും ഉള്ളതുപോലെയുള്ള പത്രാസ് ഇപ്പോള്‍ മൂക്കൂത്തിക്കും ഉണ്ട്.
ഇനി മൂക്കൂത്തിയുടെ പ്രാധാന്യത്തെ കുറിച്ച് നോക്കാം..
മൂക്കൂത്തികള്‍ സ്ത്രീകള്‍ക്ക് അഴക് മാത്രമല്ല, ആരോഗ്യകരവുമാണ്.
സുശ്രുത സംഹിതയിലെ മൂക്കുത്തി പരാമര്‍ശം പക്ഷെ വൈദ്യ ശാസ്ത്രവുമായി ബന്ധപ്പെടുത്തിയാണ്.
സ്ത്രീകളുടെ ആര്‍ത്തവ വേദന കുറയ്ക്കുന്നതില്‍ തുടങ്ങി, പ്രസവം എളുപ്പമാക്കുന്നതിനു വരെ മൂക്കുത്തിക്കു കഴിയുമെന്നാണ് പൗരാണിക ഭിഷഗ്വരനായ സുശ്രുതന്റെ വാദം. അതിനു വേണ്ടി മൂക്കുകുത്തുന്നത് മൂക്കിന്റെ ഇടതുഭാഗത്തായിരിക്കണമെന്നുമാത്രം. ഇടതുഭാഗത്തെ മൂക്കിലെചെറിയ ധമനികള്‍ സ്ത്രീകളുടെ ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ടാണിങ്ങനെയുള്ള നേട്ടം മൂക്ക് കുത്തുന്നതുകൊണ്ടു ലഭിക്കുന്നത്.
അതുപോലെ സ്ത്രീകള്‍ വിവാഹവേളയില്‍ അഗ്നിസാക്ഷിയായി മൂക്കൂത്തി ഭര്‍തൃഗൃഹത്തില്‍ സര്‍വ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യും.
തമിഴ്നാട്ടിലും കര്‍ണാടകയിലുമുള്ള ഭൂരിപക്ഷം സ്ത്രീകളും വിശ്വാസങ്ങളെ മാനിച്ച് മൂക്കുത്തി അണിയുന്നവരാണ്. വലതുമൂക്കിലാണ് സാധാരണയായി ദക്ഷിണേന്ത്യയിലെ സ്ത്രീകള്‍ മൂക്കുത്തി അണിയുന്നത്. വടക്കേ ഇന്ത്യയിലെ സ്ത്രീകള്‍ ഇടത്തെ മൂക്കാണ് കുത്താറ്.