യോഗി ആദിത്യനാഥ് അസഭ്യം പറഞ്ഞു; മോദിയ്ക്ക് ദളിത് ബിജെപി എം.പിയുടെ പരാതി

0
53

ന്യൂഡല്‍ഹി: യു.പിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി ബിജെപിയിലെ ദലിത് എംപി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചെന്നുകാട്ടി ഛോട്ടേ ലാല്‍ എംപിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരാതി നല്‍കിയത്. രണ്ടുതവണ കൂടിക്കാഴ്ചയ്ക്കു പോയപ്പോഴും യോഗി ആദിത്യനാഥ് ‘അസഭ്യം പറയുകയും പുറത്താക്കുകയും’ ചെയ്‌തെന്നാണു പരാതി. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരായി രാജ്യമാകെ ദലിത് പ്രക്ഷോഭം ശക്തമായിരിക്കെയാണു പാര്‍ട്ടി നേതാവുതന്നെ പരാതിയുമായി രംഗത്തെത്തിയത്.

സംസ്ഥാന സര്‍ക്കാരില്‍നിന്നു വലിയ വിവേചനം നേരിടുന്നെന്നാണു പ്രധാനമന്ത്രിക്കു രേഖാമൂലം നല്‍കിയ പരാതിയില്‍ ഛോട്ടേ ലാല്‍ ചൂണ്ടിക്കാട്ടിയത്. തന്റെ മണ്ഡലത്തെയും ആവശ്യങ്ങളെയും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. പാര്‍ട്ടി പോലും തന്റെ പരാതി കേള്‍ക്കുന്നില്ലെന്നും എംപി ആരോപിച്ചു. യോഗി ആദിത്യനാഥ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ, സുനില്‍ ബന്‍സാല്‍ എന്നിവരെ പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നുണ്ട്.