രഞ്ജിത്ത് മഹേശ്വരിയുടെ ചികിത്സാചെലവുകള്‍ ഏറ്റെടുക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍

0
33

കോട്ടയം : രഞ്ജിത്ത് മഹേശ്വരിയുടെ ചികിത്സാചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍. രഞ്ജിത്ത് മഹേശ്വരിയുടെ കോട്ടയം ചാന്നാനിക്കാട്ടെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം മന്ത്രി അറിയിച്ചതാണിത്. മാര്‍ച്ച്‌ ഏഴിന് പാട്യാലയിലെ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് മത്സരത്തിനിടെ ട്രാക്കില്‍ വീണാണ് രഞ്ജിത്ത് മഹേശ്വരിക്ക് പരിക്കേറ്റത്.

പിന്നീട് കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയമായ ശേഷം ഈ റെയില്‍വെതാരം കോട്ടായം ചാന്നാനിക്കാട്ട് വീട്ടില്‍ വിശ്രമത്തിലാണ്. ഫിസിയോതെറാപ്പിയുള്‍പ്പടെയുള്ള മെച്ചമായ തുടര്‍ചികിത്സ ലഭിച്ചാല്‍ മാത്രമെ ഇനി രഞ്ജിത്തിന് ട്രാക്കില്‍ മടങ്ങിയെത്താനാകു.

ഇതിനകം തന്നെ മൂന്നുലക്ഷത്തോളം രൂപ ചെലവായി. തുടര്‍ന്നുള്ള ചികിത്സയും മറ്റും നടത്താനുള്ള ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് കായിക മന്ത്രി അറിയിച്ചു.