സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍

0
64


തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ ദളിത് സംഘടനകളുടെ തീരുമാനം. പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമം സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഹര്‍ത്താല്‍.

അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും അംബേദ്കര്‍ പ്രതിമകള്‍ക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണമുണ്ടായി. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പ്രതിമകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. രാജസ്ഥാനില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.