സെല്‍ഫ് പാര്‍ക്കിംഗ് സംവിധാനവുമായി ചെരുപ്പുകള്‍

0
87

 

ഇനി മുതല്‍ ചെരുപ്പുകള്‍ അലക്ഷ്യമായി ഇടുന്ന പരിപാടി നടക്കില്ല. ചെരുപ്പുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക സ്ഥലമുണ്ടെങ്കിലും അത് പലപ്പോഴും ആളുകള്‍ പ്രയോജനപ്പെടുത്താറില്ല. അതുകൊണ്ട് തന്നെയാണ് ജാപ്പനീസ് കമ്പനിയായ നിസാന്‍ പുതിയ സാങ്കേതിക വിദ്യയുമായി രംഗത്ത് വന്നിരിക്കുന്നത്.

സെല്‍ഫ് പാര്‍ക്കിംഗ് സംവിധാനമുള്ള ചെരുപ്പാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്. ഉപയോഗിക്കാത്ത സാഹചര്യത്തില്‍ ചെരുപ്പ് തനിയെ നിശ്ചിത സ്ഥലത്ത് പാര്‍ക്ക് ചെയ്യും. പാര്‍ക്ക് ചെയ്യേണ്ട സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കും.
ചെരുപ്പില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടോറും ചക്രങ്ങളും സെന്‍സറുമാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ചെരുപ്പില്‍ ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്.