ആഫ്രിക്കന്‍ രാജ്യങ്ങളുടെ സന്ദര്‍ശനം; രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം ഏഴിന് പുറപ്പെടും

0
44

ന്യൂ​ഡ​ൽ​ഹി: ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ, സ്വാ​സി​ല​ൻ​ഡ്, സാം​ബി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളിലാണ് രാ​ഷ്ട്ര​പ​തി സ​ന്ദ​ർ​ശനം നടത്തുക. ഏ​പ്രി​ൽ ഏ​ഴ് മു​ത​ൽ 12വ​രെ​യാ​ണ് സ​ന്ദ​ർ​ശ​നം. രാ​ഷ്ട്ര​പ​തി​ക്കൊ​പ്പം കേ​ന്ദ്ര​മ​ന്ത്രി​മാ​രും എം​പി​മാ​രും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്.

ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ​യും സ്വാ​സി​ല​ൻ​ഡും ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.  ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ പ്ര​സി​ഡ​ന്റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം. മൂ​ന്നു ദി​വ​സം ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ​യി​ൽ ക​ഴി​യു​ന്ന രാ​ഷ്ട്ര​പ​തി ഏ​പ്രി​ൽ എ​ട്ടി​ന് ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ പാ​ർ​ല​മെന്റിനെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് സ്വാ​സി​ല​ൻ​ഡി​ലെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി​യെ മ​വാ​തി മൂ​ന്നാ​മ​ൻ രാ​ജാ​വ് സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ ന​ട​ക്കും. ഏ​പ്രി​ൽ പ​ത്തി​ന് രാം​നാ​ഥ് കോ​വി​ന്ദ് സാം​ബി​യ സ​ന്ദ​ർ​ശി​ക്കും. സാം​ബി​യ പ്ര​സി​ഡ​ന്റു​മാ​യും രാ​ഷ്ട്ര​പ​തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.