എസ്എസ്‌സി, പിഎസ്‌സി പരീക്ഷകള്‍ വീഡിയോയില്‍ ചിത്രീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

0
44

ന്യൂഡല്‍ഹി: എസ്എസ്‌സി, പിഎസ്‌സി പരീക്ഷകളും അഭിമുഖവും വീഡിയോയില്‍ ചിത്രീകരിക്കണമെന്ന സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി. പരീക്ഷ ഹാളുകളിലും അഭിമുഖ സ്ഥലത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.
പരീക്ഷ ക്രമക്കേടുകള്‍ തടയാന്‍ വേണ്ടിയാണ് കോടതി നിര്‍ദേശം. നിര്‍ദേശം പരിശോധിച്ച് നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

എസ്എസ്സി, പിഎസ്സി പരീക്ഷകളില്‍ വ്യാപക ക്രമക്കേടുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് പരീക്ഷ നടത്തിപ്പ് ചിത്രീകരിക്കാനുള്ള കോടതി നിര്‍ദേശം. പരീക്ഷ ഹാളിലും അഭിമുഖ സ്ഥലത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് മുഴുവന്‍ നടപടികളും റെക്കോര്‍ഡ് ചെയ്യണം. പിന്നീട് ആരോപണം ഉണ്ടായാല്‍ ഈ വീഡിയോ റെക്കോര്‍ഡുകള്‍ മൂന്ന് അംഗ സ്വതന്ത്ര സമിതി പരിശോധിക്കണം. അതുവഴി ക്രമക്കേടുകള്‍ ഫലപ്രദമായി കണ്ടെത്താന്‍ കഴിയുമെന്ന് ജസ്റ്റിസ് ആര്‍.കെ അഗര്‍വാള്‍ അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു.