മമ്മൂട്ടി ചിത്രം പരോള്‍ റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലാണ് റിലീസ് വീണ്ടും മാറ്റിയിരുന്നത്. മാര്‍ച്ച് 31നായിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്യാനിരുന്നത് എന്നാല്‍ അതു ഏപ്രില്‍ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അവസാന നിമിഷം വീണ്ടും റിലീസ് തീയതി മാറി. ഒരു ദിവസം കൂടി കഴിഞ്ഞ് ആറാം തീയതിയാണ് സിനിമ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
ഇക്കാര്യത്തെപ്പറ്റി വിശദീകരിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് അജിത് പൂജപ്പുര തന്നെ രംഗത്തുവന്നിരിക്കുന്നു. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അജിത് പൂജപ്പുരയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
ഒരു തടവുകാരന് പരോള്‍ ലഭിക്കുന്നത് ചിലപ്പോള്‍ അവന്റെ കേസിന്റെ സ്വഭാവം കണക്കിലെടുത്തിട്ടായിരിക്കാം.. ശിക്ഷാകാലാവധിയില്‍ പരോളിന് അപേക്ഷിക്കുന്നതിനു നിശ്ചിത കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പരോളിന് അപേക്ഷിക്കാം… അങ്ങനെ അപേക്ഷിക്കുമ്പോള്‍ ചില മാനദണ്ഡം പാലിക്കേണ്ടതുണ്ട്… ഇവിടെ അലെക്സിനു കഴിഞ്ഞ 31നു പരോള്‍ കിട്ടേണ്ടതായിരുന്നു.. പക്ഷെ അലക്സിന്റെ പരോള്‍ റിജെക്ട് ചെയ്ത് അറിയിപ്പ് വന്നു…. അധികാരികള്‍ പരോള്‍ റദ്ദ് ചെയ്ത് അലെക്സിനെ പുറത്തിറക്കിയില്ല… പക്ഷെ നല്ലവരായ ചില ജയില്‍ ഉദ്യോഗസ്ഥര്‍ അലെക്സിനു വേണ്ടി ശുപാര്‍ശ ചെയ്തു.. അതെ.. നല്ലവരില്‍ നല്ലവനായ അലെക്സിനെ പരോളില്‍ വിട്ടയക്കാന്‍ ഓര്‍ഡര്‍ വന്നു… അലെക്സിനെ ഒന്നു കാണാന്‍ കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് മുന്നില്‍ നിറഞ്ഞ പുഞ്ചിരിയോടെ ഏപ്രില്‍ 6വെള്ളിയാഴ്ച രാവിലെ വരുന്നു…. അലെക്സിനെ ഞങ്ങള്‍ നിങ്ങള്‍ക്കു നല്കുന്നു.. ഇനി അലക്സ് നിങ്ങള്‍ക്കുള്ളതാണ്……അജിത് പൂജപ്പുര ഫെയ്സ്ബുക് പേജില്‍ കുറിച്ചു.
യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പരോള്‍ ഒരുക്കുന്നത്. അജിത് പൂജപ്പുരയുടെ തിരക്കഥയിൽ പ്രശസ്ത പരസ്യ ചിത്രകാരനായ ശരത് സന്ധിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ” പരോൾ ” .
ചിത്രം ഒരു സ്റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തില്‍ ഒരു തടവുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. കമ്മ്യൂണിസ്റ്റ്കാരനും, കര്‍ഷകനുമായ അലക്സിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
ബാഹുബലിയിലെ കാലകേയനിലൂടെ ശ്രദ്ധേയനായ പ്രഭാകറും പരോളില്‍ പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. പ്രഭാകറിന്റെ ആദ്യമലയാള ചിത്രമാണ് പരോള്‍. മിയ, ഇനിയ എന്നിവരാണ് നായികമാരായെത്തുന്നത്.
ലാലു അലക്സ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, അശ്വിന് കുമാര്‍, കലാശാര ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ അഭിനേതാക്കള്‍.
ക്യാമറ കൈകാര്യം ചെയുന്നത് ലോകനാഥൻ ആണ്. ചിത്രത്തിന്റെ വിതരണം മലയാളത്തിലെ പ്രമുഖ ബാനറായ സെഞ്ച്വറി ഫിലിംസ് ഏറ്റെടുത്തു. ആന്റണി ഡിക്രൂസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.