ചിരട്ട അപ്പമെന്ന ചിരട്ടക്കളി

0
49

 


ചേരുവകള്‍

പച്ചരി – അര കിലോ ( അരിപ്പൊടിയും ഉപയോഗിക്കാം )
തേങ്ങ ചിരകിയത് – അരമുറി
വെന്ത ചോറ് -3 സ്പൂണ്‍
നന്നായി പഴുത്ത ഏത്തപ്പഴം ചെറുതായ് അരിഞ്ഞത് – 3 എണ്ണം
പഞ്ചസാര – 250 ഗ്രാം പ ( പഴത്തിന്റെ മധുരമനുസരിച്ചു അളവ് കൂട്ടാം )
ഏലക്ക ചതച്ചത് – 4 എണ്ണം

തയ്യാറാക്കുന്ന വിധം

നന്നായി കഴുകിയ പച്ചരി 2 -3 മണിക്കൂര്‍ കുതിര്‍ത്തതിനുശേഷം തേങ്ങയും ചോറും ചേര്‍ത്ത് ഇഡ്ഡലി മാവിന്റെ പരുവത്തില്‍ നന്നായി അരച്ച് ഒരല്‍പം ഉപ്പും ലേശം സോഡാപൊടിയും ചേര്‍ത്ത് നന്നായി കലക്കി കുറഞ്ഞത് 8 മണിക്കൂര്‍ മാവ് പുളിക്കാനായി വെളിയില്‍ വയ്ക്കുക.

പുളിച്ച മാവിലേക്കു അരിഞ്ഞ ഏത്തപ്പഴവും പഞ്ചസാരയും ഏലക്കയും ചേര്‍ത്ത് ഇഡ്ഡലി കുക്കറില്‍ വെള്ളം നന്നായി തിളച്ചതിന് ശേഷം തട്ടില്‍ ഒരല്‍പം നെയ് പുരട്ടി മാവ് കോരി ഒഴിച്ച് ഇഡ്ഡലി പോലെ പുഴുങ്ങി എടുക്കുക.