കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡ പരിക്കിനെത്തുടർന്ന് ഐപിഎലിൽനിന്നു പിന്മാറി. ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരനായ റബാഡയുടെ പിന്മാറ്റം ഡൽഹി ഡെയർഡെവിൾസിനു തിരിച്ചടിയായി. പരിക്കിനെത്തുടർന്ന് ഐപിഎലിനെത്താത്ത രണ്ടാം പ്രമുഖ പേസ് ബൗളറാണ് റബാഡ. ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക് നേരത്തേ പിന്മാറിയിരുന്നു.
റബാഡയുടെ പരുക്ക് ഗുരുതരമല്ലെങ്കിലും ഒരുമാസത്തെ വിശ്രമം അത്യാവശ്യമാണ്. ജൂലൈയില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി അദ്ദേഹം സുഹം പ്രാപിക്കേണ്ടതുണ്ട്. അതിനാല്‍ ചികിത്സയും വിശ്രമവും ആവശ്യമാണെന്നും ദക്ഷിണാഫ്രിക്കയുടെ ടീം മാനേജര്‍ മുഹമ്മദ് മൂസാജി പറഞ്ഞു.