തെക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം

0
38

വാഷിംഗ്ടണ്‍ ഡിസി: തെക്കന്‍ കാലിഫോര്‍ണിയ തീരമേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടു. ചാനല്‍ ഐലന്‍ഡ്‌സ് ബീച്ചിന് സമീപം ഭൂനിരപ്പില്‍ നിന്ന് 16.8 കിലോ മീറ്റര്‍ ആഴത്തിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. എന്നാല്‍ സുനാമി മുന്നറിയിപ്പില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഭൂചലനത്തെ തുടര്‍ന്ന് ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടര്‍സാന, സാന്‍ ദിമാസ്, ലോംഗ് ബീച്ച്, പൊമോണ, ടോറന്‍സ് എന്നിവിടങ്ങളിലും ചാനല്‍ ഐലന്‍ഡ്‌സ് ബീച്ചില്‍ നിന്ന് 69 കിലോമീറ്റര്‍ അകലെയുള്ള ലോസ് ആഞ്ചലസിലും പ്രകമ്പനം അനുഭവപ്പെട്ടു.