ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റിന് 24 വര്‍ഷം തടവിന് ശിക്ഷിച്ചു

0
54

സോള്‍: ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹൈയെ അഴിമതിക്കുറ്റത്തിന് 24 വര്‍ഷം തടവിന് ശിക്ഷിച്ചു. 10 മാസം നീണ്ട വിചാരണക്കൊടുവില്‍ പാര്‍ക്ക് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷവിധിച്ചത്. അധികാര ദുര്‍വിനിയോഗം, അഴിമതി എന്നിവയുള്‍പ്പെടെ 18 കുറ്റങ്ങളാണ് പാര്‍ക്കിനെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷാ വിധി പ്രഖ്യാപിക്കുന്ന സമയത്തും അവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല.
2013 ലാണ് വധിക്കപ്പെട്ട ഏകാധിപതി പാര്‍ക്ക് ചുങ് ഹീയുടെ മകളായ പാര്‍ക്ക് പ്രസിഡന്റായി അധികാരമേറ്റത്. തുടര്‍ന്ന് നാല് വര്‍ഷത്തിന് ശേഷം അവരെ അഴിമതി ആരോപണങ്ങളുടെ പേരില്‍ ഇംപീച്ച്മെന്റിലൂടെ പുറത്താക്കി. പാര്‍ക്കിന്റെ ഉറ്റതോഴി ചോയി സൂണ്‍ സില്ലിന്റെ അഴിമതിയും അധികാരദുര്‍വിനിയോഗവുമാണ് അവരുടെ കസേര തെറിപ്പിച്ചത്. ഉറ്റതോഴിയെ ഉപയോഗിച്ച് സാംസങ്, റീട്ടെയില്‍ ഭീമന്‍ ലോട്ടെ എന്നിവരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

ഫെബ്രുവരിയില്‍ ചോയിയെ 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. അഴിമതിയാരോപണങ്ങളെ തുടര്‍ന്നാണ് പാര്‍ക്കിനെതിരെ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്ന് പാസാക്കിയിരുന്നു. രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റാണ് 24 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടത്. വിധി പ്രഖ്യാപനം ടെലിവിഷനിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു.