ബിജു മേനോന്‍ ചിത്രം ‘ഒരായിരം കിനാക്കളി’ലെ’എല്ലാം ഓക്കേ ആക്കാം’ ഗാനമെത്തി

0
65

ബിജു മേനോന്‍ നായകനായി എത്തുന്ന ‘ഒരായിരം കിനാക്കളാൽ’ എന്ന ചിത്രത്തിലെ ‘എല്ലാം ഓക്കേ ആക്കാം’ എന്ന ഗാനം പുറത്തെത്തി. സൂരജ് സന്തോഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത് സന്തോഷ് വർമ്മയാണ്. അശ്വിൻ റാമാണ് സംഗീതം നൽകിയിരിക്കുന്നത്. മലയാള സിനിമയിൽ സംഗീത സംവിധായകനായി ചുവട് വയ്ക്കുന്ന അശ്വിന്റെ ആദ്യ ഗാനം കൂടിയാണിത്.

നവാഗതനായ പ്രമോദ് മോഹന്‍ കഥയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ഒരായിരം കിനാക്കളാല്‍ . തമിഴ് നടി സാക്ഷി അഗര്‍വാളാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായെത്തുന്നത്. പ്രമോദ് മോഹനും കിരണ്‍ വര്‍മ്മയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ലണ്ടനില്‍നിന്ന് നാട്ടിലെത്തിയ നായകന്റെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങളാണ് ചിത്രം പറയുന്നത്. റോഷൻ മാത്യു, സായി കുമാർ, ഷാജോൺ, ശാരു പി വർഗീസ്, നിർമൽ പാലാഴി, സാക്ഷി അഗർവാൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമോദ് മോഹൻ, കിരൺ വർമ്മ, ഋഷികേശ് മുണ്ടാണി എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാറും ചിത്രസംയോജനം മൻസൂർ മുത്തൂറ്റിയും നിർവഹിച്ചിരിക്കുന്നു. രഞ്ജിത്ത് മേലേപ്പാട്, സച്ചിൻ വാര്യർ, അശ്വിൻ റാം എന്നിവരാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ബിജിബാലിന്റെതാണ് പശ്ചാത്തല സംഗീതം. രഞ്ജി പണിക്കർ, ജോസ്‌മോൻ സൈമൺ, ബ്രിജീഷ് മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.