മലപ്പുറം ദേശീയപാത സ്ഥലമേറ്റെടുപ്പ് സമരത്തില്‍ സംഘര്‍ഷം

0
93

വേങ്ങര: മലപ്പുറം വേങ്ങരയിൽ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരത്തിൽ സംഘർഷം. വേങ്ങരയിലെ എആർ നഗറിലാണ് സംഭവമുണ്ടായത്.സമരക്കാർക്കുനേരെ പൊലീസ്‌
ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.

പൊലീസിനുനേരെ സമരക്കാർ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടയുകയും ചെയ്തു. സംഭവത്തെ തുടർന്ന് മേഖലയിൽ വൻ പൊലീസ്‌ സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.