‘വൈകിയാണെങ്കിലും സത്യം പുറത്തുവരും എന്ന ബോധ്യമാണ് നമ്മൾ ഇരുവരെയും നയിക്കുന്നത്’

0
70

തിരുവനന്തപുരം: കുറ്റിച്ചലിലെ ഭൂമി ഇടപാടില്‍ സബ് കളക്ടര്‍ ദിവ്യ.എസ്.അയ്യര്‍ക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന കളക്ടറുടെ റിപ്പോര്‍ട്ടിനു പിന്നാലെ പ്രതികരണവുമായി കെ.എസ് ശബരീനാഥന്‍ എം.എല്‍.എ. കുറ്റിച്ചല്‍ പഞ്ചായത്തില്‍ താനും ദിവ്യ.എസ്.അയ്യറും സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കി എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് അരുവിക്കര നിയോജകമണ്ഡലത്തിനകത്തും പുറത്തും രാഷ്ട്രീമായി മുതലെടുക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

2013 മുതൽ അഞ്ച് പ്രധാനഉദ്യോഗസ്ഥർ കൈക്കൊണ്ട നടപടിയാണ്  അടിസ്ഥാനമില്ലാതെ ഭൂമി പതിച്ചുനൽകി എന്ന് പ്രചരിപ്പിച്ചത്‌. ആരോപണങ്ങളിലെല്ലാം വൈകിയാണെങ്കിലും സത്യം പുറത്തുവരും എന്ന ബോധ്യമാണ്  ഇരുവരെയും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.എസ് ശബരീനാഥന്‍ എം.എല്‍.എയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ നിയോജകമണ്ഡലത്തിലെ കുറ്റിച്ചലിൽ ഞാനും ദിവ്യയും സർക്കാർ ഭൂമി പതിച്ചുനൽകി എന്ന വ്യാജവാർത്ത പ്രചരിപ്പിച്ച് അരുവിക്കര നിയോജകമണ്ഡലത്തിനകത്തും പുറത്തും രാഷ്ട്രീമായി മുതലെടുക്കാൻ ചിലർ ശ്രമിക്കുകയാണ്. 2013 മുതൽ അഞ്ച് പ്രധാനഉദ്യോഗസ്ഥർ കൈക്കൊണ്ട നടപടിയാണ് യാതൊരു അടിസ്ഥാനമില്ലാതെ ഭൂമി പതിച്ചുനൽകി എന്നിവർ പ്രചരിപ്പിച്ചത്. ആരോപണങ്ങളിലെല്ലാം വൈകിയാണെങ്കിലും സത്യം പുറത്തുവരും എന്ന ബോധ്യമാണ് നമ്മൾ ഇരുവരെയും നയിക്കുന്നത്.

 

Related Links

കുറ്റിച്ചലിലെ ഭൂമി ഇടപാട്: ദിവ്യ. എസ്. അയ്യര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്