649 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍ പുതുക്കി എയര്‍ടെല്‍

0
46


എയര്‍ടെല്ലിന്‍റെ 649 രൂപയുടെ ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാന്‍ പുതുക്കി അവതരിപ്പിച്ചു. ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന പോസ്റ്റ് പ്ലാനുകളുകളുടെ പട്ടികയിലാണ് എയര്‍ടെല്ലിന്‍റെ 649 രൂപയുടെ പ്ലാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ ഡാറ്റാ ആനുകൂല്യമാണ് പുതുക്കിയ പ്ലാനില്‍ വാഗ്ദാനം ചെയ്യുന്നത്. ഇപ്പോഴത്തെ പ്ലാനില്‍ ലഭിക്കുന്നത് 50 ജിബി ഡാറ്റയാണ്. നേരത്തെ 30 ജിബി ഡാറ്റയാണ് നല്‍കിയിരുന്നത്. ഇതിനോടൊപ്പം നേരത്തെ ഉണ്ടായിരുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇതില്‍ ദിവസേനയുള്ള ഉപയോഗ പരിധി ഉണ്ടാവില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.649 രൂപയുടെ പ്ലാനിനൊപ്പം എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം സൗജന്യ അംഗത്വവും ലഭിക്കും.

പരിധിയില്ലാത്ത ലോക്കല്‍,എസ്ടിഡി, ഇന്‍കമിങ് റോമിങ് കോളുകള്‍, ഡാറ്റാ റോള്‍ ഓവര്‍ സൗകര്യം, സൗജന്യ വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍, എയര്‍ടെല്‍ ടിവി ആപ്പ് സൗകര്യം എന്നിവയും 649 രൂപയുടെ പ്ലാനില്‍ ലഭിക്കും. 399 രൂപ, 499 രൂപ, 799 രൂപ, 1,199 രൂപ എന്നീ പ്ലാനുകളാണ് ഈ പട്ടികയിലുള്ള മറ്റ് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍.