കാനഡയില്‍ ജൂനിയര്‍ ഹോക്കി സംഘം സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു

0
47

ഒറ്റാവ: കാനഡയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. ഹംബോള്‍ട്ട് ബ്രോണ്‍കോസ് എന്ന ജൂനിയര്‍ ഐസ് ഹോക്കി സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

ദേശീയപാത 35ലൂടെ സാസ്‌കാഷ്വാന്‍ പ്രവിശ്യയിലെ ടിസ്‌ഡെയിലിലേക്ക് യാത്ര ചെയ്യുകയായിരുന്നു സംഘം. ബസില്‍ 28 പേരാണ് ഉണ്ടായിരുന്നതെന്ന് റോയല്‍ കനാഡിയന്‍ മൗണ്ടഡ് പൊലീസ് അറിയിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ 14 പേരാണ് മരിച്ചത്. പരിക്കേറ്റ 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം 5 മണിയോടെയായിരുന്നു അപകടം. 16നും 21നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്.

കനാഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡ് ട്വിറ്ററിലൂടെ ദുഃഖം രേഖപ്പെടുത്തി.” ആ കുട്ടികളുടെ മാതാപിതാക്കളുടെ ദുഃഖത്തെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല”,ട്രൂഡ് കുറിച്ചു.