ബിജെപിയുടെ പരാതിയില്‍ ജിഗ്നേഷ് മേവാനിക്കെതിരെ കേസ്

0
26

ബംഗളൂരു: ബിജെപിയുടെ പരാതിയില്‍ ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിക്കെതിരെ കേസ്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നരേന്ദ്ര മോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി അലങ്കോലമാക്കാന്‍ ആഹ്വാനം ചെയ്‌തെന്ന പരാതിയിലാണ് ജിഗ്നേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ചിത്രദുര്‍ഗ പൊലീസാണ് ജിഗ്‌നേഷ് മേവാനിക്കെതിരെ കേസെടുത്തത്.

രണ്ടുകോടി പേര്‍ക്ക് തൊഴില്‍ എന്ന പ്രഖ്യാപനം എന്തായെന്ന് ചോദിച്ച് യുവാക്കള്‍ മോദിയുടെ റാലിയില്‍ കസേരകള്‍ എടുത്തെറിയണമെന്നും അലങ്കോലപ്പെടുത്തണമെന്നും ജിഗ്‌നേഷ് ആഹ്വാനം ചെയ്തിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നല്‍കിയിട്ടുണ്ട്.