യുഡിഎഫ് പ്രതിനിധി സംഘം നാളെ കീഴാറ്റൂര്‍ സന്ദര്‍ശിക്കും

0
30

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് പ്രതിനിധി സംഘം നാളെ കീഴാറ്റൂര്‍ സന്ദര്‍ശിക്കും. പ്രതിനിധി സംഘത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍, വി.ഡി സതീശന്‍ എംഎല്‍എ, പ്രതിപക്ഷ ഉപനേതാവ് ഡോക്ടര്‍ എം.കെ മുനീര്‍, മുസ്ലിം ലീഗ് നേതാവ് അബ്ദുല്‍ ഖാദര്‍ മൗലവി, ആര്‍എസ്പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ എംപി, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാന്‍ അനൂപ് ജേക്കബ് എംഎല്‍എ, സിഎംപി നേതാവ് സിപി ജോണ്‍, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ആര്‍ ദേവരാജന്‍ എന്നിവര്‍ അംഗങ്ങളായ പ്രതിനിധിസംഘം ഏപ്രില്‍ 8 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കീഴാറ്റൂര്‍ സന്ദര്‍ശിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനാണ് അറിയിച്ചത്.