‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ തമിഴിലേക്ക്

0
33

‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ തമിഴിലേക്ക് റിമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. ആന്റണി വര്‍ഗീസ് നായകനായെത്തിയ ‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ മികച്ച അഭിപ്രായം നേടി കേരളത്തില്‍ മുന്നേറുകയാണ്. മാര്‍ച്ച് 31നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. 1.5 കോടി രൂപയാണ് ആദ്യ ദിനം തന്നെ ചിത്രം നേടിയത്. തമിഴില്‍ ആന്റണി വര്‍ഗീസിന്റെ കഥാപാത്രം ചെയ്യുന്നത് നടന്‍ ജീവയാണ്. ടിനു പാപ്പച്ചന്‍ തന്നെയാകും തമിഴ് പതിപ്പും സംവിധാനം ചെയ്യുക.

നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രം ലിജോ ജോസ് പെല്ലിശേരിയും ചെമ്പന്‍ വിനോദും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ചെമ്പന്‍ വിനോദ്, വിനായകന്‍, സിനോജ് വര്‍ഗീസ്, ടിറ്റോ വില്‍സണ്‍, ലിജോ ജോസ് പെല്ലിശേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ദീപക് അലക്സാണ്ടറിന്റെ പശ്ചാത്തല സംഗീതവും ജെയ്ക്സ് ബിജോയുടെ സംഗീതവും ചിത്രത്തെ മികച്ചതാക്കി.