21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിലെ രണ്ടാമത്തെ സ്വര്‍ണം സ്വന്തമാക്കി ചാഡ് ലേ ക്ലോസ്

0
47

 

കോമണ്‍വെല്‍ത്ത് ഗെയിംസിലെ തന്റെ 14ാം മെഡല്‍ സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം ചാഡ് ലേ ക്ലോസ്. 21ാം കോമണ്‍വെല്‍ത്തിലെ 2ാം സ്വര്‍ണമെഡലാണ് താരം 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഫൈനലില്‍ സ്വര്‍ണം നേടിയത്. 1 മിനുട്ട് 54 സെക്കന്‍ഡിനാണ് ചാഡ് വിജയം കുറിച്ചത്. ഓസ്‌ട്രേലിയയുടെ ഡേവിഡ് മോര്‍ഗാനു വെള്ളിയും സ്‌കോട്‌ലാന്‍ഡിന്റെ ഡങ്കന്‍ സ്‌കോട്ടിനു വെങ്കലവും ലഭിച്ചു.

കഴിഞ്ഞ ദിവസം നടന്ന 50മീറ്റര്‍ ബട്ടര്‍ഫ്‌ലൈയിലും സ്വര്‍ണ്ണം ചാഡിനു ആയിരുന്നു.