പ്രതാപകാലം തിരിച്ചുപിടിക്കാന്‍ വരുന്നു ഒനിഡ; ഇത്തവണ ചെകുത്താനെത്തുന്നത് എസിയുമായി

0
38

90കളിലെ പ്രശസ്തമായ ടെലിവിഷന്‍ കമ്പനിയായിരുന്നു ഒനിഡ. എന്നാല്‍ സാങ്കേതികവിദ്യകളുടെ മലവെള്ളപ്പാച്ചലില്‍ ഒനിഡയ്ക്ക് പിടിച്ചുനില്‍ക്കാന്‍ ആയില്ല. എന്നാല്‍ ഒനിഡ കമ്പനിയും അതിന്റെ പരസ്യവും ആളുകളുടെ മനസില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. കൊമ്പും നീണ്ട വാലുമുള്ള മൊട്ടത്തലയാനായ ചെകുത്താന്‍ പരസ്യങ്ങളില്‍ ശ്രദ്ധേയനായി.

എന്നാല്‍ ഒനിഡ തന്റെ പ്രതാപം വീണ്ടും വിപണിയിലെത്തിക്കുകയാണ്. ഇത്തവണ എയര്‍ കണ്ടീഷണറുമായാണ് ഒനിഡയുടെ ചെകുത്താന്റെ വരവ്.