നവാഗതനായ ടിനു പാപ്പച്ചന് സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ താരം ആന്റണി വര്‍ഗീസാണ് ചിത്രത്തിലെ നായകന്. മാര്‍ച്ച് 31ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. മലയാളത്തില്‍ അപൂര്‍വ്വമായി ഇറങ്ങിയ പ്രിസണ്‍ ബ്രെയ്ക്കിംഗ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. ആന്റണിക്കു പുറമേ വിനായകന്,ചെമ്പന്‍ വിനോദ് ജോസ്, കിച്ചു ടെല്ലസ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ദൂരെ വഴികളില്‍ എന്നു തുടങ്ങുന്നു പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജോയ് പോളിന്റെ വരികള്‍ക്ക് ജേയ്ക്ക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകന് ശ്രീകുമാറാണ് ഈ പാട്ട് പാടിയിരിക്കുന്നത്.
ചിത്രത്തില്‍ കോട്ടയംകാരനായ ഫിനാന്‍സ് കമ്പനി മാനേജരായാണ് ആന്റണി എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിനും ട്രെയിലറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. തൊണ്ണൂറ് ശതമാനവും ജയിലില്‍ ചിത്രീകരിച്ച ചിത്രം ആദ്യം മുതല്‍ അവസാനം വരെ മടുപ്പിക്കാത്ത രീതിയിലുളള അവതരണമായിരുന്നുവെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.