എല്ലാവര്‍ക്കും ഹര്‍ത്താല്‍ നടത്തുന്നതിനുള്ള അവകാശമുണ്ട്; ദളിതരുടെ പ്രശ്‌നം വിസ്മരിക്കാനാകില്ലെന്ന് കാനം

0
40

തിരുവനന്തപുരം: ദളിത് ഹര്‍ത്താലില്‍ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാവര്‍ക്കും ഹര്‍ത്താല്‍ നടത്തുന്നതിനുള്ള അവകാശമുണ്ട്. ദളിതരുടെ പ്രശ്‌നങ്ങള്‍ വിസ്മരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരത്ത് തമ്പാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിച്ചു. വിവിധ ദളിത് സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സിയോട് സര്‍വീസ് നിര്‍ത്തി വെയ്ക്കാനും പൊലീസ് ആവശ്യപ്പെട്ടിരുന്നു. കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഗോത്രമഹാസഭ കോര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍ ഉള്‍പ്പെടെ 25 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരം വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.