ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 72 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി പുറത്തിറക്കി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ ശിവമോഗയിലെ ശിക്കാരിപുരയില്‍ മത്സരിക്കും.
ജഗദീഷ് ഷെട്ടാര്‍ ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രലില്‍ നിന്നും കെ.എസ്. ഈശ്വരപ്പ ശിവമോഗ സീറ്റില്‍ നിന്നും മത്സരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവരടക്കമുള്ള ഉന്നതനേതാക്കള്‍ രാത്രി യോഗം ചേര്‍ന്നാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്.