‘നയന്‍’ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

0
63

സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘നയന്‍’ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമായ നയന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്തും ഹിമാചല്‍ പ്രദേശിലുമായിട്ട് ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് പൃഥ്വിരാജിന്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 100 ഡേയ്സ് ഓഫ് ലവിന് ശേഷം ജെനൂസ് മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് നയന്‍. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. നിത്യ മേനോന്‍ നായികയായെത്തുന്ന ചിത്രത്തില്‍ പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്നു.