ജെന്‍സീ ഇലക്ട്രിക് സ്‌കൂട്ടറുമായി മഹീന്ദ്ര

0
55

പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി മഹീന്ദ്ര. പൂനെയില്‍ പരീക്ഷണയോട്ടം നടത്തുന്ന ജെന്‍സീ (Genze) ഇലക്ട്രിക് സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നുകഴിഞ്ഞു. അമേരിക്കന്‍ വിപണിയിയ്ക്ക് മാത്രമുള്ള മഹീന്ദ്രയുടെ സമര്‍പ്പണമാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ജെന്‍സീ. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്.

അലൂമിനിയം മോണോകോഖ് ഫ്രെയിമാണ് മഹീന്ദ്ര ജെന്‍സിയുടേത്. ജിപിഎസ് ട്രാക്കിങ്ങ്, കളര്‍ സ്‌ക്രീന്‍, റൈഡിംഗ് മോഡുകള്‍ എന്നിവ ജെന്‍സീയുടെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. വലിയ മുന്‍ടയറാണ് ജെന്‍സീയ്ക്ക്. ഉയര്‍ന്ന ഹാന്‍ഡില്‍ബാറും, വീതിയേറിയ സീറ്റും സ്‌കൂട്ടറിന്റെ രൂപകല്‍പനയില്‍ എടുത്തുപറയണം. അനായാസമായി ഏതു പ്രായക്കാര്‍ക്കും ഓടിക്കാമെന്നതാണ് മഹീന്ദ്ര ജെന്‍സീയുടെ മുഖ്യ ആകര്‍ഷണം.

ഇരു ടയറുകളിലുമുള്ള ഡിസ്‌ക്കുകളാണ് സ്‌കൂട്ടറില്‍ ബ്രേക്കിംഗ് നിറവേറ്റുക. പില്യണ്‍ സീറ്റിന് പകരം ലോഡിംഗ് ബേയുള്ള ജെന്‍സീയാണ് ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നത്. സോഫ്റ്റ് ഫാബ്രിക്ക് ബോക്‌സ്, ഹാര്‍ഡ് കെയ്‌സ്, ഓപണ്‍ ബേ എന്നീ മൂന്നു ഓപ്ഷനുകള്‍ അമേരിക്കന്‍ ജെന്‍സീയിലുണ്ട്. 2kWh ലിഥിയം അയോണ്‍ ബാറ്ററിയില്‍ നിന്നാണ് സ്കൂട്ടറിന്റെ ഊര്‍ജ്ജം.

48V ഇലക്ട്രിക് സംവിധാനവും ജെന്‍സീയിലുണ്ട്. ഇലക്ട്രിക് മോട്ടോറിന് പരമാവധി 2 bhp കരുത്തും 100 Nm torque ഉം സൃഷ്ടിക്കാനാവും. ഒറ്റച്ചാര്‍ജ്ജില്‍ അമ്പത് കിലോമീറ്റര്‍ താണ്ടാന്‍ ജെന്‍സീയ്ക്ക് സാധിക്കും.