ഡേവിഡ് വില്ലി ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക്

0
76

ചെന്നൈ: പരിക്കേറ്റ് പിന്‍മാറിയ കേദാര്‍ ജാദവിന് പകരം ഇംഗ്ലീഷ് താരം ഡേവിഡ് വില്ലിയെ ടീമിലെത്തിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ്. കൗണ്ടിയില്‍ വില്ലി കളിക്കുന്ന യോക്ക്‌ഷെയര്‍ ടീമാണ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ താരത്തിന്റെ ചെന്നൈയിലേക്കുള്ള കൂടുമാറ്റവിവരം പുറത്തുവിട്ടത്.
മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തിനിടയ്ക്കാണ് ജാദവിന് പരിക്കേറ്റത്. അടുത്തിടെ ആസ്‌ത്രേലിയയില്‍ നടന്ന സന്നാഹ മത്സരത്തില്‍ ഓസീസ് താരം നഥാന്‍ ലിയോണിന്റെ ഒരു ഓവറില്‍ 34 റണ്‍സ് നേടി വില്ലി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പേസ് ബൗളറെന്ന നിലയിലും തിളങ്ങുന്ന വില്ലി ഇംഗ്ലണ്ടിന് വേണ്ടി 34 ഏകദിനവും 20 ട്വന്റി20യും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ആദ്യമായാണ് വില്ലി കളിക്കുന്നത്.