ബൈക്കില്‍ ഏഴ് രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി നാല് സ്ത്രീകള്‍

0
67

17,000 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ച് 7 രാജ്യങ്ങള്‍ ചുറ്റി നാല് സ്ത്രീകള്‍. മറ്റ് സ്ത്രീകള്‍ക്കും ഇത് പ്രചോദനമാകാനാണ് ഇത്തരത്തില്‍ യാത്ര നടത്തുന്നതെന്ന് അവര്‍ പറയുന്നു. പിയ ബഹാദൂര്‍, ശില്‍പ ബാലകൃഷ്ണന്‍, ശാന്തി സൂസന്‍, ജയ് ഭാരതി എന്നിവരാണ് ബൈക്ക് യാത്ര നടത്തുന്നത്.

മ്യാന്‍മര്‍, തായ്ലന്‍ഡ്, ലാവോസ്, കമ്പോഡിയ, വിയറ്റ്നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ഇവര്‍ സഞ്ചരിച്ചത്. മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുമ്പായി ഇവര്‍ ആദ്യം ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചിരുന്നു. 56 ദിവസം കൊണ്ടാണ് ആ യാത്ര പൂര്‍ത്തിയാക്കിയത്.

മറ്റ് സ്ത്രീകളെ അവരുടെ സ്വപ്നങ്ങളെ പിന്തുടരാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് പിയ ബഹദൂര്‍ പറയുന്നു.
തെലങ്കാന ടൂറിസത്തിന്റെ പിന്തുണയോടെയുള്ള ഈ യാത്ര ഏഴ് രാജ്യങ്ങളിലെ 19 യുനസ്‌കോ ലോക പൈതൃക സ്ഥലങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു.