മകന് ഓസില്‍ എന്നു പേരിട്ട മഞ്ചേരിക്കാരന്റെ ഹൃദയം കവര്‍ന്ന് മെസ്യൂട്ട് ഓസിൽ

0
86

മെസ്യൂട് ഓസിലിനോടും ആഴ്‌സണലിനോടുമുള്ള ആരാധനമൂത്ത് മകന് മെഹ്ദ് ഓസില്‍ എന്ന് പേരിട്ട മഞ്ചേരിക്കാരന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെയും കുടുംബാംഗളുടെയും മനസ് കീഴടക്കി മെസ്യൂട് ഓസില്‍. തന്റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ എഴുതിയ കുറിപ്പിലാണ് ഓസില്‍ മഞ്ചേരിക്കാരന്‍ മെഹ്ദ് ഓസിലിന് ആശംസയറിച്ചിത്.

തന്റെ പേരിട്ട ഈ കുട്ടി തന്നെ സംബന്ധിച്ചിടത്തോളം വലിയ ബഹുമതിയും പ്രചോദനമാണെന്ന് ഓസില്‍ കുറിച്ചു. ഇന്ത്യക്കാര്‍ക്കും മെഹ്ദ് ഓസിലും എല്ലാവിധ ആശംസകളും. വരുംവര്‍ഷങ്ങളില്‍ മെഹ്ദ് തന്റെ കുടുംബത്തെ സന്തോഷംകൊണ്ടും ഓര്‍മകള്‍കൊണ്ടും വിരുന്നൂട്ടുമെന്ന് കരുതട്ടെ-ഓസില്‍ കുറിച്ചു.

ഇന്‍സിയുടെ ആഴ്‌സണല്‍ പ്രേമത്തെക്കുറിച്ചും മകന് മെഹ്ദ് ഓസില്‍ എന്ന് പേരിട്ടതിനെക്കുറിച്ചുമുള്ള വാര്‍ത്ത തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ ആഴ്‌സണല്‍ കഴിഞ്ഞദിവസം ആരാധകരുമായി പങ്കുവെച്ചിരുന്നു. അവിടെ നിന്നാണ് ആരാധകന്റെ കഥ ഫുട്‌ബോള്‍ ലോകവും ഓസിലും അറിഞ്ഞത്.
ഓസിലിനോടുള്ള വലിയ ആരാധനയാണ് മകനും ഈ പേര് നല്‍കാന്‍ തീരുമാനിച്ചത്. വീട്ടുകാരോടും കുടുംബത്തോടും ആലോചിച്ചപ്പോള്‍ എല്ലാവര്‍ക്കും സമ്മതം. ഫുട്ബോള്‍ താരം കൂടിയാണ് ഇന്‍സി. സ്‌കൂള്‍ തലത്തിലും കളിച്ചു. ഇന്‍സിക്ക് ഒരാഗ്രഹമുണ്ട്, കുഞ്ഞു ഓസിലിനെ ഒരു ഫുട്ബോള്‍ താരമാക്കി മാറ്റുക. മെസ്യുട് ഓസിലിനെ പോലെ. ഫിദ സനം ആണ് ഇന്‍സിയുടെ ഭാര്യ.