‘അന്ന് നിങ്ങളെ സ്നേഹിച്ചതിലും ഏറെ ഞാന്‍ ഇന്ന് നിങ്ങളെ സ്‌നേഹിക്കുന്നു’: സണ്ണി ലിയോണ്‍

0
75

ഏഴാം വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്ക് വെച്ച് ബോളിവുഡ് നടി സണ്ണി ലിയോണ്‍. തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നും താങ്ങായത് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറാണെന്നും തങ്ങള്‍ എന്നും പ്രണയത്തിലാണെന്നും സണ്ണി പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്.

‘ഏഴു വര്‍ഷം മുന്‍പ് ദൈവത്തിന്റെ മുന്നില്‍ ഞങ്ങള്‍ ഒരു പ്രതിജ്ഞയെടുത്തു. ജീവിതം എന്ത് തിരിച്ചടികള്‍ നല്‍കിയാലും ഞങ്ങള്‍ പരസ്പരം സ്നേഹിക്കുമെന്ന്. ഞാന്‍ അന്ന് നിങ്ങളെ സ്നേഹിച്ചതിലും ഏറെ ഞാന്‍ ഇന്ന് സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് പറയാനാകും . ജീവിതത്തിന്റെ ഭ്രാന്തമായ യാത്രയില്‍ ഒരുമിച്ചാണ് നമ്മള്‍. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു..വിവാഹ വാര്‍ഷികാശംസകള്‍’ -ഡാനിയേലിനായി സണ്ണി കുറിച്ചു.

കഴിഞ്ഞ ജൂലൈയില്‍ മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്ന് ഇരുവരും ചേര്‍ന്ന് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. നിഷ കൗര്‍ വെബ്ബര്‍ എന്നാണ് ഇവര്‍ കുഞ്ഞിന് നല്‍കിയ പേര്. പിന്നീട് വാടകഗര്‍ഭപാത്രത്തിലൂടെ ഇരട്ട കുഞ്ഞുങ്ങളെ ജനിപ്പിച്ചതും വാര്‍ത്തയിലിടം നേടിയിരുന്നു. അഷര്‍, നോവ എന്നിങ്ങനെയാണ് ഇരട്ടകുട്ടികള്‍ക്ക് പേര് ഇട്ടിരിക്കുന്നത്.