‘മോഹന്‍ലാല്‍’ ചിത്രത്തിന് തൃശ്ശൂര്‍ ജില്ലാ കോടതിയുടെ സ്‌റ്റേ

0
61

തൃശ്ശൂര്‍: ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ചിത്രത്തിന്റെ റിലീസിന് സ്‌റ്റേ ഓര്‍ഡര്‍. തൃശ്ശൂര്‍ ജില്ലാ കോടതിയുടേതാണ് സ്റ്റേ. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. തന്റെ സമാഹാരം മോഷ്ടിച്ചെന്നാണ് കലവൂര്‍ രവികുമാറിന്റെ പരാതി.

2005 ല്‍ പ്രസിദ്ധീകരിച്ച തന്റെ കഥയായ ‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്ന കഥയെ അനുകരിച്ചാണ് സിനിമ എടുത്തിരിക്കുന്നതെന്നും ചിത്രീകരണം തുടങ്ങും മുന്നേ ഇക്കാര്യം ചൂണ്ടിക്കാട്ടി ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നതായും കലവൂര്‍ രവികുമാര്‍ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് പകര്‍പ്പവകാശ ലംഘനത്തിന് ഇദ്ദേഹം കേസ് കൊടുത്തിരുന്നു.
എന്നാല്‍ കഥ മോഷ്ടിച്ചെന്നല്ല മോഹന്‍ലാല്‍ എന്ന വാക്ക് ചെറുകഥയില്‍ ഉളളതുകാരണം അത് സിനിമയാക്കാന്‍ സാധിക്കില്ല എന്നാണ് കലൂര്‍ രവികുമാര്‍ പറയുന്നത് എന്നായിരുന്നു ഫെഫ്കയില്‍ നിന്ന് അറിയിച്ചിരുന്നത് എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ സാജിദ് യഹിയ മറുപടി നല്‍കിയിരുന്നത്.