വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിനെ ആളുമാറി അറസ്റ്റ് ചെയ്തതല്ലെന്ന് റൂറല്‍ എസ്.പി

0
42


കൊച്ചി: കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ ആളുമാറിയല്ല അറസ്റ്റ് ചെയ്തതെന്ന് എറണാകുളം റൂറല്‍ എസ്.പി എ.വി.ജോര്‍ജ്ജ്. വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയെ തന്നെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മരിച്ച ശ്രീജിത്തിനെതിരെ തന്നെയാണ് വാസുദേവന്റെ മകന്‍ വിനീഷ് ആദ്യം മോഴി നല്‍കിയതെന്നും മൊഴി മാറ്റിയിട്ടുണ്ടോ എന്ന് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കട്ടെയെന്നും റൂറല്‍ എസ്.പി കൊച്ചിയില്‍ പറഞ്ഞു.

വീടുകയറി ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് തിങ്കളാഴ്ച്ചയാണ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചത്.

അതേസമയം, വീടുകയറി ആക്രമിച്ചതു വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് അല്ലെന്നു ആത്മഹത്യ ചെയ്ത വീട്ടുടമയുടെ മകന്‍ വിനീഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വീട്ടില്‍ കയറി ബഹളം വച്ചതു ദേവസ്വംപാടത്തു തന്നെയുള്ള മറ്റൊരു ശ്രീജിത്താണെന്നും വിനീഷ് പറഞ്ഞു.