സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ ബോംബാക്രമണം

0
33

കൂത്തുപറമ്പ് : സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി അംഗത്തിന്റെ
വീടിന് നേരെ ബോംബാക്രമണം. കൈതേരി തേൻ പുളിയിലെ പി അബ്ദുൾ റഷീദിന്റെ വീടിന് നേരെയാണ് ബുധനാഴ്ച്ച പുലർച്ചെ 2.20ന്‌ ബോംബേറ് ഉണ്ടായത്‌. ഉഗ്രശേഷിയുള്ള രണ്ട് ബോംബുകളാണ് എറിഞ്ഞത്. ബോംബുകൾ വീടിന് മുന്നിലെ ഗ്രിൽസിൽ തട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിതെറിച്ചു. സ്ഫോടനത്തിൽ ഗ്രിൽസും, ജനൽ ചില്ലും തകർന്നു. ഉന്നത പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം വത്സൻ പനോളി, എൻ ചന്ദ്രൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.