നഴ്‌സുമാരുടെ അലവന്‍സ് വെട്ടിക്കുറച്ച് ഉപദേശക സമിതി

0
41

തിരുവനന്തപുരം: നഴ്‌സുമാരുടെ അലന്‍സ് വെട്ടിക്കുറയ്ക്കുന്നു. മിനിമം വേതന ഉപദേശക സമിതിയാണ് അലവന്‍സുകള്‍ വെട്ടിക്കുറയ്ക്കുന്നത്. അലവന്‍സ് ഇനത്തില്‍ 6000 മുതല്‍ 10,000 രൂപ വരെ കുറയ്ക്കാനാണ് ചൊവ്വാഴ്ച ചേര്‍ന്ന സമിതി യോഗത്തിന്റെ തീരുമാനം.

നഴ്‌സുമാരുടെ വേതനം സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കാനിരിക്കെയാണ് ഉപദേശക സമിതി തീരുമാനം. ഇതോടെ നഴ്‌സ്മാരുടെ മിനിമം വേതനം 20,000 രൂപ എന്ന സര്‍ക്കാര്‍ തീരുമാനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു.