പാകിസ്ഥാനില്‍ ഗാനമേളക്കിടെ ഗര്‍ഭിണിയായ യുവഗായികയെ വെടിവെച്ചു കൊന്നു

0
54

കറാച്ചി: പാകിസ്ഥാനില്‍ ഗാനമേളക്കിടെ ഗര്‍ഭിണിയായ യുവഗായിക വെടിയേറ്റു മരിച്ചു. പാകിസ്ഥാനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയിലെ കാന്‍ഗ ഗ്രാമത്തിലാണ് സംഭവം. സമീന സമൂന്‍ (24) എന്ന യുവ ഗായികയാണ് കൊല്ലപ്പെട്ടത്. ആറു മാസം ഗര്‍ഭിണിയായ സമീന സ്റ്റേജില്‍ എഴുന്നേറ്റ് നിന്ന് പാട്ടുപാടാത്തതിനാണ് അക്രമി ഇവരെ വെടിവെച്ച് കൊലപ്പെടുത്തിയത്.

സംഭവത്തില്‍ വെടിയുതിര്‍ത്ത താരിഖ് ജതോയ് എന്നയാളെയും ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റു ചെയ്തു. വേദിയില്‍ ഇരുന്നുകൊണ്ട് പാട്ടുപാടിയ സമീനയോട് സ്‌റ്റേജിനു മുന്നിലെത്തിയ അക്രമി എഴുന്നേറ്റ് നിന്ന് പാടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗര്‍ഭിണിയായ സമീന സ്‌റ്റേജില്‍ എഴുന്നേറ്റു നിന്നതും ഇയാള്‍ വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ സമീനയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമീന വെടിയേറ്റു മരിക്കുന്നതിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഭാര്യയെയും ഗര്‍ഭസ്ഥ ശിശുവിനെയും കൊലപ്പെടുത്തിയ പ്രതിക്കെതിരെ ഇരട്ടകൊലപാതക കുറ്റം ചുമത്തണമെന്ന് സമീനയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു.