മമ്മൂട്ടി ചിത്രത്തില്‍ അതിഥി താരമായി വിനീത് ശ്രീനിവാസൻ

0
45

മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്‌ളോഗില്‍ അതിഥി താരമായി വിനീത് ശ്രീനിവാസൻ എത്തുന്നു. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്‌ളോഗ്.

യുവതലമുറയുടെ ചങ്ങാതിയായ ഹരിയേട്ടനെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ദീർഘകാലത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് ഹരിയേട്ടൻ നാട്ടിലേക്ക് തിരിച്ചെത്തുന്നതോടെയാണ് കുട്ടനാടൻ ബ്‌ളോഗിന് ഗതിവേഗമേറുന്നത്. ലക്ഷ്മി റായിയും അനുസിതാരയും ഷംനാകാസിമുമാണ് ഒരു കുട്ടനാടൻ ബ്‌ളോഗിലെ നായികമാർ. സിദ്ദിഖ്, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ജൂഡ് അന്തോണി ജോസഫ്, ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇപ്പോൾ ചിത്രത്തിനന്‍റെ ചിത്രീകരണം ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. ഏപ്രിൽ 21ന് ചിത്രീകരണം എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും. പത്ത് ദിവസത്തെ ചിത്രീകരണമാണ് എറണാകുളത്ത് പ്ലാൻ ചെയ്യുന്നത്. തുടർന്ന് ലണ്ടനിലും ചിത്രീകരണമുണ്ട്. ലണ്ടൻ ഷെഡ്യൂളിലാണ് വിനീത് ശ്രീനിവാസൻ ജോയിൻ ചെയ്യുന്നത്.

അനന്താ വിഷന്റെ ബാനറിൽ പി.കെ. മുരളീധരനും ശാന്താമുരളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹസംവിധായകൻ ഉണ്ണിമുകുന്ദനാണ്. കാമറ പ്രദീപ് നായർ. പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് നവാഗതനായ ശ്രീനാഥ് ഈണമിടുന്നു.