മാരുതി എര്‍ട്ടിഗ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

0
70

ഓഗസ്റ്റ് മാസത്തോടെ മാരുതി എര്‍ട്ടിഗ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണി പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന എര്‍ട്ടിഗ എംപിവി ഏപ്രില്‍ 19 ന് ഇന്തോനേഷ്യയില്‍ പിറവിയെടുക്കും.

കുറഞ്ഞ ഭാരവും വിശാലമായ അകത്തളവുമായിരിക്കും പുതിയ എര്‍ട്ടിഗയുടെ വിശേഷങ്ങളില്‍ പ്രധാനം. ഏഴു സീറ്റര്‍ പരിവേഷം തന്നെയാണ് ഇക്കുറിയും എര്‍ട്ടിഗയ്ക്ക്. ഭാരം കുറഞ്ഞ പശ്ചാത്തലത്തില്‍ ഇന്ധനക്ഷമതയും പ്രകടനക്ഷമതയും എര്‍ട്ടിഗയില്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

എര്‍ട്ടിഗ എംപിവിയ്ക്ക് 6.24 ലക്ഷം മുതല്‍ 10.59 ലക്ഷം രൂപവരെ വില പ്രതീക്ഷിക്കാം. കുറഞ്ഞ ഭാരവും വിശാലമായ അകത്തളവുമായിരിക്കും പുതിയ എര്‍ട്ടിഗയുടെ പ്രധാന സവിശേഷതകള്‍. ഏഴു സീറ്റര്‍ തന്നെയാണ് എര്‍ട്ടിഗയില്‍ ഉള്ളത്.

പുതിയ എര്‍ട്ടിഗയില്‍ ഏറ്റവും പുതിയ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനായിരിക്കും. നിലവില്‍ ഉപയോഗത്തിലുള്ള 1.3 ലിറ്റര്‍ ഫിയറ്റ് എഞ്ചിന് പകരമായിട്ടാണിത്. നിലവിലുള്ള 1.4 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിന് പകരം പുതിയ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഒരുങ്ങുമെന്നാണ് സൂചന. ഇരു പതിപ്പുകളിലും മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരിക്കും.