സംസ്ഥാനത്തെ 13 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസില്‍ തീരുമാനം

0
42

തിരുവനന്തപുരം: സംസ്ഥാനത്തെ 13 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 2017-18, 2018-19 അധ്യയന വര്‍ഷങ്ങളിലെ എംഡി, എംഎസ്, പിജി ഡിപ്ലോമ, സൂപ്പര്‍ സ്‌പെഷല്‍റ്റി കോഴ്‌സുകളുടെ ഫീസ് നിശ്ചയിച്ചു ജസ്റ്റിസ് ആര്‍.രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവിറക്കി. അമല, ഗോകുലം, കാരക്കോണം, ട്രാവന്‍കൂര്‍, അസീസിയ, പുഷ്പഗിരി, എംഇഎസ്, കോലഞ്ചേരി, കണ്ണൂര്‍, ജൂബിലി, കെഎംസിടി, ശ്രീനാരായണ, പരിയാരം എന്നിവിടങ്ങളിലെ ഫീസ് ആണ് നിശ്ചയിച്ചത്.

ഈ കോളജുകളിലെ 2017-18 വര്‍ഷത്തെ താല്‍ക്കാലിക ഫീസ് കഴിഞ്ഞ വര്‍ഷം മേയ് 11നു കമ്മിറ്റി നിശ്ചയിച്ചിരുന്നു. ആ തുക തന്നെ 2017-18 വര്‍ഷത്തെയും 2018-19 വര്‍ഷത്തെയും സ്ഥിരം ഫീസായി നിശ്ചയിക്കുകയാണg ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് പിജി ക്ലിനിക്കല്‍ കോഴ്‌സിനു വര്‍ഷം 14 ലക്ഷം രൂപയും പിജി നോണ്‍ക്ലിനിക്കല്‍ കോഴ്‌സിനു 8.5 ലക്ഷം രൂപയുമായിരിക്കും ഫീസ്. പിജി ഡിപ്ലോമ ക്ലിനിക്കല്‍ കോഴ്‌സിന് 10.5 ലക്ഷവും പിജി സൂപ്പര്‍ സ്‌പെഷ്യല്‍റ്റി കോഴ്‌സിനു 18.5 ലക്ഷവും നല്‍കണം. എന്‍ആര്‍ഐ ക്വാട്ടയിലെ ഫീസ് 35 ലക്ഷമായി നിശ്ചയിച്ചിട്ടുണ്ട്. രണ്ട് അക്കാദമിക് വര്‍ഷവും ഈ ഫീസ് നല്‍കണം.