‘സമൂഹ മാധ്യമങ്ങള്‍ അനാവശ്യ ഉള്ളടക്കമുള്ള ട്രോളുകള്‍ കൊണ്ട് നിറയുന്നു’: ട്രോളന്മാര്‍ക്കെതിരെ സക്കര്‍ബര്‍ഗ്

0
46
WASHINGTON, DC - APRIL 10: Facebook co-founder, Chairman and CEO Mark Zuckerberg testifies before a combined Senate Judiciary and Commerce committee hearing in the Hart Senate Office Building on Capitol Hill April 10, 2018 in Washington, DC. Zuckerberg, 33, was called to testify after it was reported that 87 million Facebook users had their personal information harvested by Cambridge Analytica, a British political consulting firm linked to the Trump campaign. (Photo by Alex Wong/Getty Images)

ട്രോളന്മാര്‍ക്കെതിരെ തിരിഞ്ഞ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇന്ത്യന്‍ ഭാഷകളിലെ വിദ്വേഷ പ്രചരണവും അനാവശ്യ ഉള്ളടക്കമുള്ള ട്രോളുകള്‍ കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങളെന്ന് ഫെയ്‌സ് ബുക്ക് തലവനായ സുക്കര്‍ബര്‍ഗ് പറഞ്ഞു. അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍ക്ക് മുമ്പില്‍ രണ്ടാം തവണ ഹാജരായപ്പോഴാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. അല്‍ഗരിതങ്ങള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് അല്ലാതെ മറ്റ് ഭാഷകളിലുള്ള അനാവശ്യ ഉള്ളടക്കങ്ങള്‍ കണ്ടെത്തുക പ്രയാസമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഭാഷകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം അതാണ്. അനാവശ്യ ഉള്ളടക്കങ്ങളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയയെന്നും സക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടി. അനാവശ്യ ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിനായി അല്‍ഗരിതം ഉപയോഗിച്ചുള്ള സംവിധാനങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചയിലാണ്‌ അല്‍ഗരിതങ്ങള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് അല്ലാത്ത മറ്റ് ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികള്‍ സുക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ ഭാഷാപരവും ഉള്ളടക്കസംബന്ധിയുമായ വൈവിധ്യങ്ങളെ തിരിച്ചറിയാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം തങ്ങളുടെ കൈയ്യിലുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസം തനിക്കുണ്ടെന്നും സുക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്ത്യ, പാകിസ്താന്‍ പോലുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ സമഗ്രത ഉറപ്പുവരുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.