ടി.പി.സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

0
34

കൊച്ചി: മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. സെന്‍കുമാര്‍ വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസാണ് റദ്ദാക്കിയത്. 2016 ജൂണ്‍ മാസം മുതല്‍ പത്ത് മാസം അവധിയെടുത്ത് വ്യാജരേഖകള്‍ ചമച്ച് ശമ്പളവും ആനുകൂല്യവും നേടിയെന്നായിരുന്നു കേസ്.

കേസില്‍ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നേരത്തെ തന്നെ വിജിലന്‍സ് കോടതിയുടെ തീരുമാനം റദ്ദാക്കുകയും സുപ്രീം കോടതി അത് ശരി വെക്കുകയും ചെയ്തിരുന്നു.