ദേഹത്തും മസ്തകത്തിലും മുറിപ്പാടുകളോടെ കാട്ടാനകുട്ടിയുടെ ജഡം കണ്ടെത്തി

0
47

കൊച്ചി:കോതമംഗലം തുണ്ടം വനാന്തരത്തില്‍ ആറുവയസു മാത്രം പ്രായം വരുന്ന കാട്ടാനക്കുട്ടിയുടെ ജഡം.കരിമ്പാനി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പാമ്പുംകയം ഭാഗത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. തോട്ടില്‍ മുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരപ്പാല ഫോറസ്റ്റ്  സ്റ്റേഷനു സമീപം രണ്ടുകിലോമീറ്റര്‍ മാറിയാണ് സംഭവം.

ബുധനാഴ്ച ബീറ്റിനു പോയ ഫോറസ്റ്റ് ഓഫീസര്‍ പരിശോധന നടത്തുന്നതിനിടയിലാണ് കാട്ടാനകൂട്ടത്തെ കണ്ടെത്തുന്നത്. വനപാലകര്‍ കയത്തില്‍ ഇറങ്ങിയപ്പോഴാണ് ആനക്കുട്ടിയുടെ ശരീരത്തിലെ മുറിവ് കണ്ടത്. ആനകള്‍ തമ്മില്‍ കുത്തുകൂടിയപ്പോഴുണ്ടായ മുറിവാണെന്ന് വ്യക്തമായി.പിന്നില്‍ ആനവേട്ടക്കാരല്ലെന്നും ഫോറസ്റ്റ് ഓഫസര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മാരകമായി മുറിവേറ്റ ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. വെറ്റിനറി ഡോക്ടര്‍മാരുള്‍പ്പടെയുള്ളവര്‍ എത്തി പരിശോധന നടത്തിയിരുന്നു. തുമ്പികൈയിലും  മസ്തകത്തിലും മാരകമായ മുറിവുകളാണ് ഏറ്റിട്ടുള്ളുത്.

മണ്ണുമാന്തിയന്ത്രം എത്തിച്ചാണ് കയത്തില്‍നിന്ന് ആനയുടെ ജഡം വലിച്ചുകയറ്റിയത്.കാേടനാട് അഭയാരണ്യത്തിലെ വെറ്ററിനറി അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ഫിജി ഫെര്‍ണാണ്ടസ് എത്തി പോസ്റ്റുമോര്‍ട്ടം നടത്തി ജഡം സംസ്‌കരിച്ചു.